സൂറത്ത്.ഗുജറാത്തിലെ സൂറത്തിൽ ഭാര്യയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഭർത്താവ് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊടും ക്രൂരത. ക്രൂരമായി മർദ്ദിച്ച് പുഴയിലെറിഞ്ഞെങ്കിലും സ്ത്രീ രക്ഷപ്പെട്ടു. പ്രതികള പൊലീസ് പിടികൂടി
……………………………………..
കപോദര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രാജ്യത്തെ തന്നെ നടുക്കിയ കൊടും ക്രൂരത നടന്നത്. ഗണേഷ് രാജ്പുത് എന്ന 35കാരനാണ് ഭാര്യയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗണേഷ് വഴക്കിട്ടു. പിന്നാലെ സമീപത്തെ വാടകമുറിയിലേക്ക് എത്തിച്ച് സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഹാമ്മർ കൊണ്ടടക്കം ആക്രമിച്ചു. കയറുകൊണ്ട് കെട്ടി താപി നദിയിലേക്ക് താഴ്ത്താനായിരുന്നു ശ്രമം. നദിയിൽ വീണെങ്കിലും സ്ത്രീ രക്ഷപ്പെട്ടു. അങ്ങനെയാണ് കപോദര പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതും പരാതി നൽകുന്നതും. അതിവേഗം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെയെല്ലാം പിടികൂടി. ഗണേശ് വിവിധ സംസ്ഥാനങ്ങളിലായി 25ലേറെ ക്രിമിനിൽ കേസുകളിൽ പ്രതിയാണ്. ഓട്ടോ ഡ്രൈവർ ജഗന്നാഥ് വാഗ്മാരെ, വർക് ഷോപ് തൊഴിലാളി വിജയ്, നിർമ്മാണ തൊഴിലാളിയായ ഓംപ്രകാശ് എന്നിവരാണ് കൂട്ട് പ്രതികൾ






































