ഓപ്പറേഷൻ സിന്ധൂർ വിഷയത്തിൽ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിക്കും. ഇന്നലെ ആരംഭിച്ച ചർച്ചയിൽ ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെടുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പി ന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തള്ളിയിരുന്നു. പാക്കിസ്ഥാനിൽ മേലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും വിദേശകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചു. അതേസമയം പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് ചർച്ചയിൽ പങ്കെടുത്ത സംസാരിക്കും. ചർച്ചയുടെ സമാപനത്തിൽ പ്രധാനമന്ത്രി സംസാരിക്കും എന്നാണ് സൂചന. അതേസമയം ലോക്സഭയിൽ ഓപ്പറേഷൻ സിന്ധൂർ സംബന്ധിച്ചുള്ള ചർച്ച ഇന്ന് ആരംഭിക്കും. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം എന്നിവ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും






































