ജലന്ധർ.പഞ്ചാബിൽ ആശുപത്രിയിൽ ഓക്സിജൻ തടസപ്പെട്ടതിനെ തുടർന്ന് 3 രോഗികൾ മരിച്ചു.ജലന്ധർ സിവിൽ ആശുപത്രിയിൽ ആണ് സംഭവം. ഒക്സിജൻ പ്ലാന്റിൽ സാങ്കേതിക തകരാറുണ്ടായതിനെത്തുടർന്ന് ആണ് ഒക്സിജൻ തടസ്സപെട്ടത്.ട്രോമ യൂണിറ്റിൽ പ്രവേശിപ്പിച്ച മൂന്ന് രോഗികൾ ആണ് മരിച്ചത്.പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന രോഗി , മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥ യിലായ രോഗി, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ബാധിച്ച രോഗി എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം.രോഗികൾക്ക് നൽകുന്ന ഓക്സിജന്റെ മർദ്ദം വളരെയധികം കുറയുകയായിരുന്നു. ഏതാനും നിമിഷങ്ങൾ. മാത്രമാണ് ഒക്സിജൻ തകരാറു സംഭവിച്ചതെന്നും,
തകരാർ ഉടൻ പരിഹരിച്ച് ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.






































