മംഗളുരു.ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ബൽത്തങാടിയിൽ എത്തി അന്വേഷണം ആരംഭിക്കും. ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഡിജിപി പ്രണബ് മോഹൻതി ഇന്നലെ രാത്രി എസ് ഐ ടി യുടെ പ്രത്യേകം യോഗം വിളിച്ച് തൊഴിലാളിയുടെ മൊഴി വിശകലനം ചെയ്തു. ഏറെ സങ്കീർണത നിറഞ്ഞ കേസ് ആയതിനാൽ എല്ലാ വശവും പരിശോധിച്ച ശേഷമാകും കുഴിയെടുത്തുള്ള പരിശോധന. എന്നാൽ ഈ പരിശോധന വൈകിപ്പിച്ചാൽ തെളിവ് നഷ്ടപ്പടുമെന്ന് ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. മൃതദേഹങ്ങൾ
മറവുചെയ്‌തെന്ന് ശുചീകരണ തൊഴിലാളി വെളിപ്പടുത്തിയ ചിലയിടങ്ങൾ ഇന്ന് അന്വേഷണസംഘം പരിശോധിക്കും.





































