ഒറ്റ ദിവസം കൊണ്ട് ഇന്ത്യയെ ഞെട്ടിച്ച കര്‍ഷകന്‍

Advertisement

ഭോപാല്‍. മധ്യപ്രദേശിലെ ഒരു സാധാരണ കർഷകന്‍ ഒറ്റ ദിവസംകൊണ്ട് ഇന്ത്യയെ ഞെട്ടിച്ചു ചര്‍ച്ചയിലെത്തി. സത്ന ജില്ലയിലെ കർഷകൻ രാമസ്വരൂപാണ് ആ കാര്‍ഷകന്‍.
രാമസ്വരൂപിന് താലൂക്ക് ഓഫീസിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റിലെ വാർഷിക വരുമാനം
വെറും മൂന്ന് രൂപയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ പൗരൻ എന്ന പേരും ഈ കർഷകന് കിട്ടി.

രാമസ്വരൂപ് വെറുമൊരു കർഷകനിൽ നിന്ന്,
ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ എന്ന വിളിപ്പേര് നേടിയത് ഈ സർട്ടിഫിക്കറ്റിലൂടെയാണ്.
ഒരുപക്ഷേ, ലോകത്ത് ഏറ്റവും കുറഞ്ഞ വരുമാനമുള്ള വ്യക്തി എന്ന ബഹുമതിയും
തേടിയെത്തിയേക്കാമായിരുന്നു.

സത്ന ജില്ലയിലെ നയഗാവോൺ ഗ്രാമത്തിലെ കർഷകന് കിട്ടിയ വരുമാന സർട്ടിഫിക്കറ്റിലാണ് മൂന്ന് രൂപ രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവം കാട്ടുതീ പോലെ പടർന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ തന്നെ വിശദീകരണവുമായി എത്തി.
സംഭവിച്ചത് ക്ലറിക്കൽ പിഴവാണ്. 30,000 എന്നുള്ളത്
തെറ്റിച്ച് 3 എന്ന് അച്ചടിച്ചതാണ്. ഒടുവിൽ തെറ്റ് തിരുത്തി
രാമസ്വരൂപിൻറെ കൈയിൽ പുതിയ സർട്ടിഫിക്കറ്റ് നൽകി.
അതിൽ 30,000 രൂപ എന്ന് വ്യക്തമായി കാണാം.
അങ്ങനെ, രാമസ്വരൂപ് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ
എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
വെറുമൊരു മൂന്ന് രൂപ ഒരു രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ഒരു തഹസിൽദാരുടെ തെറ്റ് രാജ്യത്തിന്‍റെ സാമ്പത്തിക നില തന്നെ ചര്‍ച്ചയിലെത്തിക്കുകയായിരുന്നു.

Advertisement