മംഗളുരു. ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ ശുചീകരണ തൊഴിലാളി കോടതിയിൽ ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം. തലയോട്ടിയിലെ മണ്ണും അത് കുഴിച്ചെടുത്തുവെന്ന് പറയപ്പെടുന്ന ധർമസതലയിലെ മണ്ണും പരിശോധിക്കും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച് കൂടിയാകും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ. നാളെ ആകും ഈ പരിശോധന. ഇന്നലെ എട്ടര മണിക്കൂർ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത് . പ്രധാനമായും ഈ തലയോട്ടി സംബന്ധിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. ഇയാൾ തന്റെ രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതയാണ് വിവരം. ഓരോ മൃതദ്ദേഹങ്ങളും ആര് കാട്ടിത്തന്നു, ഏത് വാഹനത്തിൽ കൊണ്ടുവന്നു എന്നതടക്കം ഇയാളോട് SIT ചോദിച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. സുരക്ഷ കണക്കിലെടുത്ത് മംഗളുരുവിൽ തന്നെയാകും ചോദ്യം ചെയ്യൽ.
Home News Breaking News ധർമസ്ഥല, ശുചീകരണ തൊഴിലാളി കോടതിയിൽ ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും




































