പട്ന.ബിഹാറിൽ ആംബുലൻസിനുള്ളിൽ ബോധരഹിതയായ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം. ബോധ്ഗയയിൽ ആണ് ഓടുന്ന ആംബുലൻസിൽ യുവതിയെ ഡ്രൈവറും ടെക്നീഷ്യനും ചേർന്ന് പീഡിപ്പിച്ചത്.
ജൂലൈ 24നാണ് സംഭവം. ഹോം ഗൗർഡ് റിക്രൂട്മെന്റിന്റെ കായിക പരീക്ഷക്ക് എത്തിയതായിരുന്നു യുവതി. ഇതിനിടെ ബോധക്ഷയം ഉണ്ടായ യുവതിയെ സ്ഥലത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു. യുവതിയുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ ടെക്നീഷ്യൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിനയ്കുമാർ,അജിത് കുമാർ എന്നിവരാണ് അറസ്റ്റിൽ ആയത്. സ്ത്രീകൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. മോദി- നിതീഷ് കിരാതഭരണമാണ് ബീഹാറിൽ എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.





































