ജയ്പൂര്‍.രാജസ്ഥാൻ ഉദയ്പൂരിൽ ബിഡിഎസ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പെസിഫിക് ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനി ശ്വേതാ സിംഗ് ആണ് ഇന്നലെ രാത്രി 11 മണിയോടെ മരിച്ചത്. ജമ്മു കശ്മീർ സ്വദേശിയാണ് മരിച്ച പെൺകുട്ടി. കോളേജ് അധികൃതരുടെ മാനസിക പീഡനം കാരണം ജീവനൊടുക്കുന്നു എന്ന് ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. പരീക്ഷ ക്രമക്കേട് , അറ്റൻഡ്ൻസ്, ഫീസ് മുടക്കം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു തന്നെ ജീവനക്കാർ പീഡിപ്പിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
ഫീസ് മുടക്കം വരുത്തുന്ന മറ്റ് വിദ്യാർഥികളെയും ജീവനക്കാർ ഉന്നമിട്ടിരുന്നതയും പെൺകുട്ടി പേര് സഹിതം ആരോപിക്കുന്നുണ്ട്. അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം നടത്തി. സംഭവത്തിൽ രണ്ടു ജീവനക്കാരെ കോളേജ് മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു.
































