ന്യൂഡെല്‍ഹി.കാർഗിൽ യുദ്ധ സ്മരണ കൾക്ക് ഇന്ന് 26 ആണ്ട്. നുഴഞ്ഞുകയറിയ ശത്രുവിനെ തുരത്തി ഇന്ത്യൻ സൈന്യം നേടിയയ ഐതിഹാസിക വിജയത്തിന്റെ വാർഷികമായ കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.
കാർഗിൽ വിജയ് ദിവസ് ആചാരണ ത്തിന്റെ ഭാഗമായി ഹൃദ്ര മന്ത്രി രാജ്നാഥ് സിംഗ്, സൈനിക സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേന വിഭാഗങ്ങളുടെയും മേധാവികൾ. എന്നിവർ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കും. വീരമൃത്യു വരിച്ചവർക്ക് യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ദ്രാസിൽ ‘കാർഗിൽ വിജയ് ദിവസ് പദയാത്ര നടക്കും.
കേന്ദ്ര മന്ത്രി മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് എന്നിവർ നയിക്കുന്ന കാൽനടയാത്രയിൽ ഏകദേശം 1,000 യുവാക്കൾ, വിമുക്തഭടന്മാർ, സായുധ സേനാംഗങ്ങൾ, രക്തസാക്ഷികളുടെ കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും.കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി, സൈനികരുടെ ധീരതയെയും ത്യാഗങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി പൗരന്മാർക്ക് ‘ഇ-ശ്രദ്ധാഞ്ജലി’ അർപ്പിക്കാനായി ഒരു പോർട്ടൽ ഉൾപ്പെടെ മൂന്ന് പ്രധാന പദ്ധതികൾ സൈന്യം ഇന്ന് മുതൽ ആരംഭിക്കും.

































