മാലെ. മാലിദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലിദ്വീപ് ഇന്ത്യയുടെ സഹയാത്രികൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി.
രണ്ടുദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം.
മാലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവും മന്ത്രിമാരും നേരിട്ടെത്തി
സ്വീകരിച്ചു.
ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. നാല്കരാറുകളും മൂന്ന് ഉടമ്പടികളിലും ഒപ്പുവച്ചു. മാലിദീപ് സൈന്യത്തിന് 72 വാഹനങ്ങൾ ഇന്ത്യ നൽകും. മാലിദ്വീപും ആയി ഇന്ത്യയ്ക്കുള്ള ബന്ധം ചരിത്രത്തെക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസു
ഇന്ത്യ – മാലിദ്വീപ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. നാളെ നടക്കുന്ന മാലിദ്വീപിന്റെ 60 ആം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും





































