ജയ്പൂര്‍ . രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. 17 പേർക്ക് പരുക്ക്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജസ്ഥാനിലെ ജലവാർ ജില്ലയിൽ മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂൾ കെട്ടിടമാണ് തകർന്നുവീണത്.രാവിലെ 8.30 ഓടെയാണ് സംഭവം.മേൽക്കൂര തകർന്നുവീഴുമ്പോൾ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 40 ഓളം പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്.നാല് കുട്ടികൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 17 പേർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണെന്ന്
ജലവാർ പോലീസ് സൂപ്രണ്ട് അമിത് കുമാർ അറിയിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കി കുടുങ്ങിക്കിടക്കുന്ന വരെ രക്ഷപ്പെടുത്താനായി നാല് ജെസിബികൾ സ്ഥലത്തെത്തിച്ചു.ജില്ലാകളക്ടറുടെ നേതൃത്വത്തിൽ, ദുരന്ത നിവാരണ സേനയും, പോലീസും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്.തുടര്‍ച്ചയായി പെയ്ത മഴയിൽ ജീർണിച്ച കെട്ടിടം തകർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിയമനം.
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തിനിരയായവരുടെ കുടുംബത്തിനൊപ്പം എന്ന പ്രധാനമന്ത്രി പ്രതികരിച്ചു





































