ധർമസ്ഥല,അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൌമ്യലത ഐപിഎസ് പന്മാറി

Advertisement

ബംഗളുരു. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൌമ്യലത ഐപിഎസ് പന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പ്രത്യേസംഘം നാളെ ധർമസ്ഥലയിൽ എത്തി അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.

പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ
ഡിസിപി സൌമ്യലത ഐപിഎസ് സംഘത്തിൽ നിന്ന് പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇന്നലെ ഈ സംഘത്തെ വിപുലപ്പെടുത്തിപ്പോഴും സൌമ്യലതയെ ഒഴിവാക്കിയിരുന്നില്ല. ഇതിന് പിന്നാലെ സൌമ്യലത ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ വിളിച്ച് അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. സൌമ്യലതയുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ജി പരമേശ്വര സ്ഥിരീകരിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് മന്ത്രിയുടെ വിശദീകരണം. സംഘത്തിലെ ഒരാൾ കൂടി ഉടൻ പിൻമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സൌമ്യലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തും. എസ്ഐടി ടീം നാളെ ധർമസ്ഥലയിൽ എത്താനാണ് സാധ്യത. ദക്ഷിണകന്നഡ എസ് പി ഓഫീസ്, ബൽതങാടി പൊലീസ് സ്റ്റേഷൻ ധർമസ്ഥലപൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടും. മുൻ ശുചീകരണതൊഴിലാളിയിൽ നിന്ന് എപ്പോൾ മൊഴിയെടുക്കുമെന്ന് വ്യക്തമല്ല

Advertisement