ഇ ഡി ക്കെതിരായ കോടതി പരാമർശങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം

Advertisement

ന്യൂഡെൽഹി. സുപ്രിം കോടതി യിൽ നിന്നും ഹൈക്കോടതി യിൽ നിന്നും ഇ ഡി ക്കുണ്ടായ തിരിച്ചടികൾ ആണ് ആയുധമാക്കുക.


പാർലമെന്റിലും പുറത്തും വിഷയത്തിൽ പ്രചരണം നടത്താൻ ഇന്ത്യ മുന്നണി.

രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെന്ന് സുപ്രിം കോടതി വിമർശനം പ്രചാരണ മാക്കും

കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത് എന്നും ചീഫ് ജസ്റ്റിസ്  ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.

അഭിഭാഷകർക്ക് നോട്ടീസ് അയച്ച കേസിലും സുപ്രിം കോടതി ഇ ഡി യെ രൂക്ഷമായി വിമർർശിച്ചിരുന്നു.


ഇ ഡി സൂപ്പര്‍ പൊലീസ് അല്ലെന്നും എല്ലാവിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതി നിര്‍ദേശവും പ്രതിപക്ഷം പ്രചാരണമാക്കും.

Advertisement