ന്യൂഡെൽഹി. പാർലമെന്റിന്റെ വർഷ കാല സമ്മേളന ത്തിന്റെ മൂന്നാം ദിവസവും പാർലമെന്റിന്റ ഇരു സഭകളും സ്തംഭിച്ചു. ബഹളത്തെ തുടർന്ന് ഇരു സഭകൾക്കും നിമിഷങ്ങൾ മാത്രമാണ് പ്രവർത്തിക്കാൻ ആയത്.
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ചു സഭ കവാടത്തിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു പ്രതിഷേധിച്ച ഇന്ത്യ സഖ്യ അംഗങ്ങൾ, സഭ ആരംഭിച്ച ഉടൻ വിഷയം ചർച്ച ചെയ്യണം എന്നു ആവശ്യപ്പെട്ടു. അടിയന്തര പ്രമേയങ്ങൾ സ്പീക്കർ തള്ളിയതോടെ, പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. രണ്ടു തവണ തടസപ്പെട്ട ഇരു സഭകളും ഉച്ചക്ക് 2 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതോടെ ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. അതേ സമയം ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ തിങ്കളാഴ്ച ലോക്സഭയിലും, ചൊവ്വാഴ്ച രാജ്യസഭയിലും ചർച്ച നടക്കും.





































