അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം

Advertisement

ന്യൂ ഡെൽഹി. അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം.ബ്രിട്ടനിലേക്ക് അയക്കുന്നതിന് മുൻപ് മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവുണ്ടായി എന്നും ആരോപണം.മൃതദേഹം മാറിയതോടെ ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബ്രിട്ടീഷ് പൗരന്റെ കുടുംബം.അനാസ്ഥയിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം നടക്കുന്നതായും റിപ്പോർട്ടുകൾ.പ്രധാനമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ ബ്രിട്ടീഷ്  പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആശങ്ക അറിയിച്ചേക്കും എന്നും സൂചന ഉണ്ട്.മൃതദേഹങ്ങൾ  കൈകാര്യം ചെയ്തത് മരിച്ചവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു.ആശങ്കകൾ പരിഹരിക്കുന്നതിന് യുകെയുമായി തുടർന്നും പ്രവർത്തിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു.

Advertisement