ന്യൂഡെൽഹി .ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു .
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജഗദീപ് ധൻകറിൻ്റെ രാജി. രാജ്യത്തെ സേവിക്കാൻ ജഗദീപ് ധന്കറിന് നിരവധി അവസരങ്ങൾ ലഭിച്ചുവെന്ന് പ്രധാനമന്ത്രി. അദ്ദേഹം ആരോഗ്യവാനായിരിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. ജഗദീപ് ധൻകർ രാജിവച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിക്കായുള്ള ചർച്ചകൾ
സജീവം. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. ഉപരാഷ്ട്രപതി സ്ഥാനം രാജി വച്ച ജഗദീപ് ധൻകറിന് സർക്കാർ ഔദ്യോഗിക വസതി അനുവദിക്കും
വർഷകാല സമ്മേളനം ചേരുന്നതിന്റെ ആദ്യ ദിവസം തന്നെ ജഗദീപ് ധൻകർ രാജിവെച്ചത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യസഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തിൽ നിന്ന് ജെപി നദ്ദയും കിരൺ റിജിജുവും വിട്ടു നിന്നത് ജഗദീപ് ധൻകറിനെ അസ്വസ്ഥമാക്കി എന്നും പിന്നാലെയാണ് രാജിവെച്ചതെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം




































