പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

Advertisement

ന്യൂഡെൽഹി. പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11മണിക്ക് ഇരു സഭകളും സമ്മേളിക്കും. സഭ സമ്മേളി ക്കുന്നതിന് മുൻപായി 10.50 ഓടെ പ്രധാന മന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനു പിന്തുണതേടി സർക്കാർ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചിരുന്നു. പഹൽ ഗാം ഭീകരക്രമണം, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, അഹമ്മദ ബാദ് വിമാന അപകടം അടക്കം. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണം എന്ന് പ്രതി പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ് എന്നാണ് സൂചന. എന്നാൽ അതിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. രാജ്യസഭയിലേക്ക് രാഷ്ട്രപതി പുതിയതായി നാമനിർദ്ദേശം ചെയ്ത സി സദാനന്ദൻ അടക്കമുള്ള നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഇന്ന് നടക്കും.

Advertisement