ധർമസ്ഥലയിലെ മുൻ ശുചീകരണതൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്.
ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവരാവകാശരേഖ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നിരവധി. മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിവുകളുടെ പിൻബലത്തോടെയുള്ളതാണ്. സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നത്. അതിനാൽ സുതാര്യമായ അന്വേഷണത്തിന് എൻഐഎക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവധിക്കരുതെന്നും കത്തിലുണ്ട്. കർണാടക സർക്കാർ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് സൂചന.
Home News Breaking News ധർമസ്ഥലയിലെ മുൻ ശുചീകരണതൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എം പി