ജയ്പൂർ. രാജസ്ഥാനിൽ ശക്തമായ മഴയിൽ വൻ നാശനഷ്ടം.അജ്മീറിൽ ഒഴുക്കിൽപ്പെട്ട തീർത്ഥാടകരെ രക്ഷപ്പെടുത്തി.വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്കൂൾ ബസ്സിൽ നിന്നും കുട്ടികളെയും രക്ഷപ്പെടുത്തി. 15 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.ജമ്മുകശ്മീർ പൂഞ്ചിലെ കനത്ത മഴയിൽ വ്യാപക നാശനഷ്ടം.
കഴിഞ്ഞ രണ്ടുദിവസമായി രാജസ്ഥാനിൽ ശക്തമായ മഴ തുടരുകയാണ്. അജ്മീറിൽ പെയ്ത കനത്ത മഴയിൽ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി.ഖ്വാജ ഗരീബ് നവാസ് ദർഗയ്ക്ക് സമീപം ശക്തമായ ഒഴുക്കിൽപ്പെട്ട തീർത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി.
രൂക്ഷമായ വെള്ളക്കെട്ടിൽ കുടുങ്ങിയ സ്കൂൾ ബസ്സിൽ നിന്നും കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. അതീവ ജാഗ്രത നിർദ്ദേശമാണ് പല ജില്ലകൾക്കും നൽകിയിരിക്കുന്നത്.സംസ്ഥാനത്തെ 15 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മുകശ്മീർ പുഞ്ചിലെ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഡൽഹിയിൽ വരുന്ന മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.