ന്യൂഡെല്‍ഹി. കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു കേന്ദ്രം. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
ആറു വർഷമാണ് പദ്ധതിയുടെ കാലയളവ്. കാർഷിക ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുക ലക്ഷ്യം. ഉൽപാദനക്ഷമത കുറഞ്ഞ ജില്ലകളെയാണ് തെരഞ്ഞെടുക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.