ഭുവനേശ്വര്‍.അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഒഡിഷയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയ്യിലിരിക്കെയാണ് മരണം. പ്രതികൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപിയുടെ സിസ്റ്റമെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി
90% പൊള്ളലേറ്റ് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:45യോടെയാണ് വിദ്യാർഥിനിയുടെ മരണം.
രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി പെൺകുട്ടിയേയും കുടുംബത്തെയും കണ്ടിരുന്നു. ബാലസോറിലെ
കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജ്
രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ആണെന്ന്
മുഖ്യമന്ത്രി മോഹൻ ചരൺ മാജി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഒഡീഷ ഉപ മുഖ്യമന്ത്രി പ്രവതി പരിദ
പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. കോളേജ് പ്രിൻസിപ്പലിനെയും ആരോപണ വിധേയനായ അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.