ന്യൂഡെല്‍ഹി.പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങൾക്ക് പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിർദ്ദേശം. ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കാന്റീനുകൾ കഫ്റ്റീരിയകൾ എന്നിവിടങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക. എന്നാൽ ഇത് നിരോധനം അല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അമിതവണ്ണം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് മൻ കി ബാത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു.
Home News Breaking News പാടില്ല പാടില്ല പാടേ നമ്മള്‍.., എണ്ണ- മധുര പലഹാരങ്ങൾക്ക് മുന്നറിയിപ്പ് ബോർഡുകൾ വരുന്നു