വിമാന ദുരന്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് എയർ ഇന്ത്യ

811
Advertisement

ന്യൂഡെല്‍ഹി. അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് എയർ ഇന്ത്യ സിഇഒ ക്യാമ്പൽ വിൽസൻ പറഞ്ഞു. ദുരന്തത്തിൽ ബോയിങ് കമ്പനിക്ക് അനുകൂലമായ നിലപാടുമായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും രംഗത്തെത്തി. ബോയിങ് വിമാനങ്ങളുടെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ സുരക്ഷിതമാണെന്ന് എയർലൈൻ കമ്പനികളെ അറിയിച്ചു. കുറ്റം പൈലറ്റുമാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ശരിയല്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പൈലറ്റ് മാരുടെ അസോസിയേഷനും ആവശ്യപ്പെട്ടു. ഡിജിസിഎയുമായി അസോസിയേഷൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും

അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ കാരണം എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതുകൊണ്ടാണെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടത്തിൽ . സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ പൈലറ്റുമാർ മനപ്പൂർവ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് എയർ ഇന്ത്യ സിഇഒ . ഡിജിസിഎ ആവശ്യപ്പെട്ട പരിശോധനകളെല്ലാം വിമാനങ്ങളിൽ നടത്തുകയും എല്ലാം സുരക്ഷിതമെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സിഇഒ ക്യാമ്പൽ വിൽസൺ പറഞ്ഞു.

ഇതേ വാദമാണ് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമുള്ളത്.ബോയിംഗ് വിമാനങ്ങളിലെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ സുരക്ഷിതം എന്ന് വിമാന യാത്രാ കമ്പനികളെ അറിയിച്ചു. എന്നാൽ 2018ൽ ഇതേ ഏജൻസി തന്നെ ഇന്ധന സ്വിച്ചുകളുടെ സാങ്കേതിക തകരാറിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. എയർക്രാഫ്റ്റ് ആക്സിഡൻറ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണം റിപ്പോർട്ടിലും ഈ കാര്യം പരാമർശിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ അല്ല പൈലറ്റുമാരുടെ വീഴ്ച എന്ന വാദം പക്ഷേ പൈലറ്റ് മാരുടെ സംഘടന അംഗീകരിക്കുന്നില്ല. അന്വേഷണത്തിൽ പൈലറ്റ് മാരുടെ പ്രതിനിധിയെയും ഉൾപ്പെടുത്തണമായിരുന്നു. ജുഡീഷ്യൽ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് വേണം.നിയമവഴി ആലോചിച്ചു വരുന്നതായും പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു

Advertisement