ഉത്തരേന്ത്യമഴക്കെടുതിയില്‍, ബംഗാളിലും ഉത്തർപ്രദേശിലുമായി 17 പേർ മരിച്ചു

88
Advertisement

മഴക്കെടുതിയിൽ വീണ്ടും ഉത്തരേന്ത്യ. ബംഗാളിലും ഉത്തർപ്രദേശിലുമായി 17 പേർ മരിച്ചു.മധ്യപ്രദേശിലെ ചത്തർപൂരിൽ വൻ നാശനഷ്ടം ഉണ്ടായി. 8 ഗ്രാമങ്ങളിൾ ഒറ്റപ്പെട്ടു.
പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. മേഖലയിൽ വ്യാപക കൃഷി നാശവും ഉണ്ടായി. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. മധ്യപ്രദേശിലെ മന്ദാകിനി നദി അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്.
ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വിമാന സർവീസുകളെ ബാധിച്ചേക്കാം എന്നും
യാത്രക്കാർ സമയക്രമങ്ങൾ കൃതമായി പരിശോധിക്കണമെന്നും ഡൽഹി വിമാനത്താവള അധികൃതരും
എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകി.

Advertisement