ന്യൂഡെല്‍ഹി.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ നാഷണൽ ഹെറാൾഡ് കേസിൽ കോടതി ഈ മാസം 29ന് വിധി പറയും.ഇരുവർക്കും എതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ഡൽഹി റൗസ് അവന്യൂ കോടതി വിധി പറയുക.വിചാരണ കോടതിയിൽ കേസിന്റെ വാദങ്ങൾ പൂർത്തിയായി. സോണിയ ഗാന്ധിയെ ഒന്നാംപ്രതിയും രാഹുൽഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ഇരുവർക്കുമായി 142 കോടി രൂപ ലഭിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നുമെന്നുമാണ് ആണ്
ഇ ഡിയുടെ കണ്ടെത്തൽ. കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ, സുമന്‍ ദുബൈ എന്നിവരെയും കേസിൽ ഇഡി പ്രതി ചേർത്തിട്ടുണ്ട്.