ഭുവനേശ്വര്‍.ഒഡീഷയിൽ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം
കോളേജ് അധികൃതർക്കെതിരെ ഗുരുതരാരോപണവുമായി പെൺകുട്ടിയുടെ പിതാവ്. അധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തി എന്ന് ആരോപണം. അധ്യാപകനെതിരെ ലൈംഗിക അധിക്ഷേപത്തിനായിരുന്നു വിദ്യാർത്ഥിനി പരാതി നൽകിയിരുന്നത്. കോളേജിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പരാതി നൽകിയശേഷം അധ്യാപകൻ പെൺകുട്ടിയെ നിരീക്ഷിക്കുന്നതിനായി വിദ്യാർത്ഥി സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു
കടുത്ത സമ്മർദ്ദം നേരിടുന്നതായി മകൾ പറഞ്ഞിരുന്നു. 90% പൊള്ളലേറ്റ വിദ്യാർത്ഥിനി ഭുവനേശ്വർ എയിംസിൽ ചികിത്സയിലാണ്





































