ബാലസോര്‍.ഒഡീസ കോളേജ് ക്യാമ്പസിനുള്ളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം.സമഗ്ര അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.ഒഡീഷ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം.കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ സമീർ കുമാർ സാഹുവിനെതിരെ പെൺകുട്ടി ലൈംഗിക അധിക്ഷേപത്തിന് പരാതി നൽകിയിരുന്നു
ഇതിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടി കോളേജ് ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.90% പൊള്ളലേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിന് പിന്നാലെ പ്രൊഫസർ സമീർ കുമാർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.പരാതിയിൽ നടപടി എടുക്കാത്തതിൽ കോളേജ് പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ സസ്പെൻഡ് ചെയ്തു