ഗുരുഗ്രാം.ഹരിയാനയിൽ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ച് കൊലപ്പെടുത്തി.ടെന്നിസ് താരം രാധികായാദവാണ് പിതാവ് ദീപക് യാദവിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
മകളുടെ ചെലവിൽ ജീവിക്കുന്നെന്ന നാട്ടുകാരുടെ പരിഹാസവും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന
ആഗ്രവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ടെന്നിസ് കളിക്കിടെ പരിക്കേറ്റതോടെയാണ് രാധിക യാദവ് അക്കാദമി തുടങ്ങാൻ തീരുമാനിച്ചത്.
അച്ഛൻ ദീപക് യാദവ് തന്നെയാണ് ഇതിനുള്ള പണമായി രണ്ടരകോടി രൂപ നൽകിയതും.
എന്നാൽ മകളുടെ ചെലവിൽ ആണ് ജീവിക്കുന്നതെന്ന് നാട്ടുകാർ പരിഹസിച്ചതോടെ ദീപക് അസ്വസ്ഥനായി.
തുടർന്ന് അക്കാദമി അടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ വിസ്സമതിച്ചു.
കൂടാതെ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്ന രാധിക. അടുത്തിടെ രാധിക അഭിനയിച്ച്
ഒരു മ്യൂസിക്കൽ ആൽബവും പുറത്തിറങ്ങി.
സുഹൃത്തുമൊത്ത് അടുത്തിടപഴകുന്ന സീനുകളുള്ള ആൽബം സമൂഹ മാധ്യമ അക്കൌണ്ടിൽ നിന്ന്
നീക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു.ഇതിനെ ചൊല്ലിയും ഇരുവരും പലതവണ തർക്കമുണ്ടായി.
ഇൻഫ്ലുവൻസറാകണമെന്ന രാധികയുടെ ആഗ്രഹത്തോടും അച്ചന് വിയോജിപ്പുണ്ടായിരുന്നു.
അടുക്കളയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് വെടിവച്ചത് ലൈസൻസുള്ള സ്വന്തം തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.
ശരീരത്തിൽ നാല് വെടിയേറ്റതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പ്രതിയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.