ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരത്തെ അച്ഛൻ വെടിവച്ചു കൊന്നു. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം നടന്നത്.
സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊല്ലാന്‍ കാരണമെന്നു ഇയാള്‍ മൊഴി നല്‍കി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം. കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.