രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജഗ്വാര്‍ അപകടമാണിത്. ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് ഗുജറാത്തില്‍ ജഗ്വാര്‍ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഹരിയാനയിലും അപകടം സംഭവിച്ചു. എന്നാല്‍, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.