കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇലോൺ മസ്കിൻറെ എക്സ് .
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ അടക്കം 2355 എക്സ് അക്കൌണ്ടുകൾ നിരോധിക്കാൻ
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്ന് എക്സ് ആരോപിച്ചു. ജൂലൈ മൂന്നിനാണ് ഇത് സംബന്ധിച്ച് ആവശ്യം
വാർത്താ വിനിമയ മന്ത്രാലയം നൽകിയത്. ഒരു മണിക്കൂറിനുള്ളിൽ നടപടി എടുക്കണമെന്നായിരുന്നു
കാരണം പോലും പറയാതെയുളള നിർദേശം. ഇന്ത്യയിൽ നടക്കുന്നത് മാധ്യമ സെൻസർഷിപ്പെന്നും, ബ്ലോക്ക് ചെയ്ത്
അക്കൌണ്ട് ഉടമകൾ കോടതിയിൽ പോകണമെന്ന് എക്സ് ആവശ്യപ്പെട്ടു.