ന്യൂഡെൽഹി :അഹമ്മദാബാദിൽ 270 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം. ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ലാബിൽ പരിശോധന തുടരുകയാണ്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ട്രാൻസ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് അഹമ്മദാബാദ് ദുരന്തം പരിഗണിക്കുന്നത്.
ജൂൺ 12 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് 242 പേരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ സമുച്ചയത്തിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടിരുന്നു.