ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു

468
Advertisement

പട്ന.ബിഹാറിൽ ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരു കുടുംബത്തിലെ
അഞ്ചുപേരെ ജീവനോടെ ചുട്ടുകൊലപ്പെടുത്തി. ബന്ധുവിൻറെ കുഞ്ഞ് മരിച്ചത്
കുടുംബത്തിലെ ദുർമന്ത്രവാദികളുടെ സാന്നിധ്യം കാരണമെന്ന് ആരോപിച്ചായിരുന്നു കൊടുംക്രൂരത.
ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പതിനാറുകാരനാണ്
സംഭവം പൊലീസിനെ അറിയിച്ചത്. ഗ്രാമത്തലവൻ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പൂർണിയ ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് ആൾക്കൂട്ടം അന്ധവിശ്വാസത്തിൻറെ പേരിൽ അഴിഞ്ഞാടിയത്.
മൂന്ന് സ്ത്രീകൾ ഉൾപ്പടെ അഞ്ചുപേരാണ് ഇരകൾ. ബാബുലാല്‍, ഭാര്യ സീതദേവി,
അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
പുരുഷന്മാരെ സ്ത്രീകളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട പതിനാറുകാരനാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

പൊലീസ് പരിശോധനയിൽ കുറ്റിക്കാടിന് ഇടയിൽ നിന്ന് അഞ്ചുപേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മൂന്ന് ദിവസം മുൻപ് കുടുംബത്തിലെ ഒരു കുട്ടി ചികിത്സക്കിടെ മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനും രോഗം ബാധിച്ചതോടെ, ഇതിന്
കാരണം മന്ത്രവാദിനികളുടെ സാന്നിധ്യമെന്ന് ആരോപിക്കുകയായിരുന്നു.
സംഭവത്തിൽ ഗ്രാമത്തലവൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയ അൻപതിലധികം പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement