മുംബൈ. അറബിക്കടലിൽ വീണ്ടും കപ്പൽ അപകടം. ഗുജറാത്ത് തീരത്ത് നിന്ന് പുറപ്പെട്ട ഹോങ്കോങ് കപ്പലാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചെരിഞ്ഞത്. എംവി ഫുൾഡ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ കണ്ട്ല തുറമുഖത്ത് നിന്ന് ഒമാൻ തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു. ഉച്ചയോടെ മുകൾ നിലയിൽ പൊട്ടിത്തെറിയുണ്ടായി. രാത്രി 7 മണിയോടെ 21 ജീവനക്കാരെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. ഇതിനോടൊപ്പം 22 ഡിഗ്രിയിലേറെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്. തുടർ സ്ഫോടന സാധ്യതയുള്ളതിനാൽ നിശ്ചിത അകലം പാലിച്ചാണ് കോസ്റ്റ്ഗാർഡ് കപ്പലുകൾ രക്ഷാദൗത്യം നടത്തുന്നത്. 384 മെട്രിക് ടൺ ഇന്ധനം കപ്പലിൽ ഉണ്ട്. പക്ഷേ ഓയിൽ ചോർച്ച ഉണ്ടായിട്ടില്ല.