ന്യൂഡെല്‍ഹി.അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. നിയമപരമായ കാരണത്താൽ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചതിൽ എക്സിനോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം റോയ്ട്ടേഴ്സുമായി ബന്ധപ്പെട്ട റോയിട്ടേഴ്സ് ചൈന, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ടെക് ന്യൂസ് തുടങ്ങിയ അക്കൗണ്ടുകൾ ഇപ്പോഴും ഇന്ത്യയിൽ ലഭ്യമാണ്
Home News Breaking News അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു