അളിയന്റെ വിവാഹം നടത്താന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് നഗ്‌നപൂജ നടത്തി; യുവാവിനെതിരെ കേസ്

965
Advertisement

താനെ: ഭാര്യയുടെ സഹോദരന്റെ വിവാഹം നടത്താന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് നഗ്‌നപൂജ നടത്തി ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. നവി മുംബൈയില്‍ ആണ് സംഭവം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രതിയുടെ വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാഷി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഏപ്രില്‍ 15ന് തന്റെ ഭാര്യാ സഹോദരന്റെ വിവാഹം നടത്താന്‍ സഹായിക്കുന്നതിനായി വസ്ത്രമില്ലാതെ ചില ചടങ്ങുകള്‍ നടത്താന്‍ പ്രതി ഭാര്യയെയും അമ്മയെയും നിര്‍ബന്ധിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് ചടങ്ങ് നടക്കുന്ന വേളയില്‍ പ്രതി ഇരുവരുടെയും ചിത്രങ്ങള്‍ എടുക്കുകയും ഇതുമായി അജ്മീറിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി അജ്മീറിലേക്ക് പോയതിനുശേഷം പ്രതി ഈ ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചുനല്‍കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 351(2) , 352 ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും 2013 ലെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് നരബലി, ബ്ലാക്ക് മാജിക് ആക്ട് എന്നിവയും ചുമത്തിയതായി പോലീസ് അറിയിച്ചു. നിലവില്‍ ഒളിവില്‍ പോയ പ്രതിയ്ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Advertisement