നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി യുഎസില്‍ അറസ്റ്റില്‍. ബെല്‍ജിയന്‍ പൗരനായ നിഹാല്‍ മോദിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതര്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിഹാലിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ രേഖകളുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതില്‍ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി, നിഹാല്‍ എന്നിവര്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.