ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്ഥാന് ചൈന സഹായം നൽകി എന്ന് വെളിപ്പെടുത്തി
ഇന്ത്യൻ സൈന്യം. ഡിജിഎംഒ തല ചർച്ചകളിൽ ചൈന പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി എന്ന് കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗ്.
ചൈനയുടെ പങ്ക് സൈന്യം വെളിപ്പെടുത്തുന്നത് ഇതാദ്യം.
ഡൽഹിയിൽ നടന്ന ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുള്ള ചൈനയുടെ പങ്ക് കരസേന ഉപമേധാവി ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ ആർ സിംഗ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ചൈന നൽകി.പാക്കിസ്ഥാൻ്റെ 81 ശതമാനം സൈനിക ആയുധങ്ങളും ചൈനീസ് നിർമ്മിതം. സംഘർഷത്തെ ആയുധ പരീക്ഷണത്തിനായി ചൈന ഉപയോഗിച്ചു.
ഓപ്പറേഷൻ സിന്ദൂരനിടെ മൂന്ന് എതിരാളികളുമായിയായിരുന്നു ഇന്ത്യയുടെ പോരാട്ടം. പാക്കിസ്ഥാൻ മുന്നിൽ എല്ലാ പിന്തുണയും നൽകി ചൈനയും തുർക്കിയും.
സംഘർഷത്തിനിടെ മറ്റു നിരവധി ഡ്രോണുകൾ വരുന്നതും കണ്ടിരുന്നു. ഇനിയൊരു സംഘർഷം ഉണ്ടായാൽ ഇന്ത്യയിലെ ജനവാസ മേഖലകൾ ആയിരിക്കും പാകിസ്താന്റെ ലക്ഷ്യം എന്നും കരസേന ഉപമേധാവി പറഞ്ഞു