പൂനയിൽ 22 കാരിയെ ഡെലിവറി ബോയ് ബോധരഹിതയാക്കി ബലാൽസംഗം ചെയ്തു

449
Advertisement

പൂനെ. 22 കാരിയെ ഡെലിവറി ബോയ് ബോധരഹിതയാക്കി ബലാൽസംഗം ചെയ്തു.പൂനയിലെ കോന്ധായിലെ ഒരു ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ രാത്രി 7:30 യോടെയാണ് സംഭവം. ബാങ്കിൽ നിന്നുള്ള രേഖയുമായി എത്തിയതെന്ന് പ്രതി പരിചയപ്പെടുത്തിയത്. കൈപ്പറ്റിയെന്ന് ഒപ്പിട്ടു നൽകണമെന്നും അതിനായി പേന വേണമെന്നും ആവശ്യപ്പെട്ടു. പേനയെടുക്കാൻ അകത്തു പോയതോടെ വീടിനകത്ത് കയറി ആക്രമി കുറ്റിയിട്ടു. പിന്നാലെ പെൺകുട്ടിയുടെ മുഖത്തേക്ക് രാസവസ്തു സ്പ്രേ ചെയ്തു ബോധരഹിതയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈലിൽ പ്രതി ഒരു സെൽഫി എടുക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും വരുമെന്ന ഭീഷണി സന്ദേശവും കണ്ടെത്തി. 10 സംഘങ്ങളായി തിരിഞ്ഞ് പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയാണ്. സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

Advertisement