ജമ്മു.അമർനാഥ് യാത്രികരുടെ ആദ്യ സംഘം യാത്രതിരിച്ചു.ജമ്മുകശ്മീർ ലെഫ്റ്റനെന്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു.ജമ്മുവിലെ താവി നദീതീരത്ത് ‘താവി ആരതി’ ക്ക് ശേഷമാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.യാത്രികരുടെ ആവേശത്തെ ഒരു ഭീഷണിക്കും തടയാൻ കഴിയില്ലെന്ന് മനോജ് സിൻഹ. ജമ്മു കശ്മീരിന്റെ പുരാതന മഹത്വം പുനഃസ്ഥാപിക്കാനുള്ള അവസരമാണിതെന്നും മനോജ് സിൻഹ.
ജൂലൈ 3 മുതൽ ആഗസ്റ്റ് 9 വരെയാണ് യാത്ര.പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങൾ ആണ് ഇത്തവണ ഒരുക്കിയിരുക്കുന്നത്