ഹൈദരാബാദ്.തെലങ്കാനയിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം നാൽപ്പത്തിനാലായി ഉയർന്നു. അപകടത്തിൽ പെട്ട പതിനേഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചു.
ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആകെ 44 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് പുലർച്ചയും ഉച്ചയ്ക്കുമായി പുറത്തെടുത്ത മൃതദേഹങ്ങളൊക്കെ കത്തിക്കരിഞ്ഞ നിലയിലാണ്. അയൽസംസ്ഥാനതൊഴിലാളികളാണ് മരിച്ചവരിൽ അധികവും. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തുടങ്ങിയിട്ടുണ്ട്.
17 പേരെ ഇനുയും കണ്ടെത്താനുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 143 തൊഴിലാളികളായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്നത്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അടിയന്തരസഹായം നൽകും. കേരള മുഖ്യമന്ത്രി പിണറായിവിജയം അപകടത്തിൽ ദുഖം രേഖപ്പെടുത്തി.