ലോ കോളജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

290
Advertisement

കൊൽക്കത്ത. ലോ കോളജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്. വിദ്യാർത്ഥിനിയെ പ്രതികൾ വലിച്ചിഴക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രതികളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.

വിദ്യാർത്ഥിനിയെ പ്രതികൾ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. വിദ്യാർഥിനിയെ കോളേജിലെ ഗാർഡിന്റെ മുറിയിലേക്ക് ബലമായി കൊണ്ടുപോകുന്നതും സിസിടിവിദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണായ ഭാഗം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് പീഡനത്തിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് മുടിയിഴകൾ, ഹോക്കി സ്റ്റിക്ക് തുടങ്ങിയവ പോലീസ് ശേഖരിച്ചു. വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ കോളേജ് സന്ദർശിച്ച ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ, സ്ഥിതിഗതികൾ വിലയിരുത്തി.

Advertisement