അടിയന്തരാവസ്ഥ നടപ്പാക്കിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തി, മോദി

76
Advertisement

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.അടിയന്തരാവസ്ഥ കാലം മറക്കാൻ കഴിയില്ല, അടിയന്തരാവസ്ഥ നടപ്പാക്കിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തി, ജുഡീഷ്യറിയെ കളിപ്പാവയാക്കി, മിസ’ നിയമമനുസരിച്ച് ജനങ്ങളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു എന്നും പ്രധാന മന്ത്രി. ജനാധിപത്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇന്ത്യക്കാർ വിസമ്മതിച്ചു, ഒടുവിൽ ജനങ്ങൾ വിജയിച്ചു, അടിയന്തരാവസ്ഥ പിൻവലിച്ചു എന്നും മോദി. ഇന്ത്യയെ ട്രാക്കോമ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ വിജയമെന്നും,ഇന്ത്യയിലെ 64% പേർക്കും സാമൂഹിക സുരക്ഷ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ‌എൽ‌ഒ) യുടെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisement