ആര്‍സിബി താരം യാഷ് ദയാലിനെതിരെ പീഡനക്കേസ്

271
Advertisement

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ത്യയുടെയും പേസര്‍ യാഷ് ദയാലിനെതിരെ പീഡനക്കേസ്. 27-കാരനായ താരം വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്‌തെന്നാണ് പരാതി. ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലായ ഐജിആര്‍എസില്‍ പരാതി നല്‍കിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗാസിയാബാദിലെ ഇന്ദിരാപുരത്തെ സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് (സിഒ) റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഐജിആര്‍എസില്‍ സമര്‍പ്പിച്ച പരാതി പരിഹരിക്കാന്‍ പോലീസിന് ജൂലൈ 21 വരെ സമയം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2025 ജൂണ്‍ 14ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ദയാലുമായി അഞ്ച് വര്‍ഷത്തെ ബന്ധത്തിലായിരുന്നുവെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്നും യുവതി സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. ബന്ധത്തിനിടെ പേസര്‍ തന്നില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മറ്റ് നിരവധി സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തെളിവായി ചാറ്റ് റെക്കോര്‍ഡുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോളുകള്‍, ഫോട്ടോകള്‍ എന്നിവ തന്റെ കൈവശമുണ്ടെന്ന് യുവതി പറഞ്ഞു. ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങള്‍ കളിച്ച ദയാല്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Advertisement