ഭുവനേശ്വർ: രഥയാത്ര കാണാൻ പുരിയിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന മൂന്ന് സ്ത്രീകൾ ബസ് ഇടിച്ചുകയറി മരിച്ചു.
മരിച്ചവരെ റിംജിം പ്രിയദർശിനി സാഹു (20), എലീന ദാസ് (20), കാജൽ ദാസ് (22) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ പിപിലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിപിലി പോലീസ് പരിധിയിലെ താരകജ ചാക്കിന് സമീപം വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പുരിയിലേക്ക് പോകുന്നതിനിടെ അമിത വേഗതയിൽ വന്ന ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ സ്കൂട്ടര്‍ പെട്ടെന്ന് ലെയ്ൻ മാറ്റേണ്ടിവന്നു. തുടര്‍ന്ന് ബാലൻസ് നഷ്ടപ്പെട്ട് ഒഎസ്ആർടിസി ബസിന്റെ പിൻ ചക്രങ്ങൾക്കടിയിൽ വീഴുകയായിരുന്നു.