ഉത്തരേന്ത്യയില്‍ മഴക്കെടുതി വ്യാപകം

106
Advertisement

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. സൗരാഷ്ട്ര കച്ഛ് മേഖലയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടിടുണ്ട്. ഇത് കാരണം അടുത്ത 7 ദിവസത്തേക്ക് കൊങ്കൺ, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡ്,
ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ, 20 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 300 കോടിയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാർ കണക്ക്. കാണാതായവർക്കുള്ള തെരച്ചിലും തുടരുകയാണ്.

Advertisement