ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്. നിരവധി പേരുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.
വൈകുന്നേരം നാല് മണിക്കാണ് രഥയാത്ര ആരംഭിച്ചത്. ലക്ഷക്കണക്കിന് ഭക്തരാണ് രഥയാത്രയിൽ പങ്കെടുക്കാനായി പുരി നഗരത്തിൽ എത്തിയത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരെ രഥങ്ങളില്‍ ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നാണ് പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പുരി നഗരത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തര്‍ ഇന്നലെ പുരിയില്‍ എത്തി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.