ലോ കോളജ് ക്യാംപസില്‍വച്ച് നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി

Advertisement

കൊല്‍ക്കത്തയിലെ കസബ മേഖലയിലെ ലോ കോളജ് ക്യാംപസില്‍വച്ച് നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ രാത്രി ഏഴരയ്ക്കും ഒമ്പതിനും ഇടയിലാണ് സംഭവം. ആരോപണവിധേയരായ മൂന്നു പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് സ്റ്റാഫ് അംഗങ്ങളാണ് പിടിയിലായതെന്നും കോളജിലെ പൂര്‍വവിദ്യാര്‍ഥിയെയാണ് ഇനി പിടികൂടാനുള്ളതെന്നും പൊലീസ് പറയുന്നു.
തൃണമൂല്‍ ഭരണത്തിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തുവന്നു. അങ്ങേയറ്റം ഭീകരമായ അവസ്ഥയാണ് സംസ്ഥാനത്തെന്നും കൊല്‍ക്കത്ത നഗരത്തില്‍ കസ്ബ ക്യാംപസില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി എന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement