കൂടുതല്‍ എസ് 400 വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

395
Advertisement

ന്യൂഡെല്‍ഹി. റഷ്യ നല്‍കാനുള്ള ബാക്കി S 400 വ്യോമ പ്രതിരോധ സംവിധാനം ഉടൻ ഇന്ത്യയിലേക്ക്.
കരാർ പ്രകാരം ഇന്ത്യക്ക് നൽകാനുള്ള s 400 സംവിധാനം സമയബന്ധിതമായി എത്തിക്കുമെന്ന് റഷ്യ.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി രാജ്‌നാഥ് സിംഗ് നടത്തിയ ഉഭയകക്ഷി ചർച്ചയിൽ റഷ്യ ഉറപ്പ് നൽകി.
5 എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായുള്ള കരാറിൽ ഇനി ഇന്ത്യക്ക് നൽകാനുള്ളത് രണ്ടെണ്ണമാണ്. ഇന്ത്യ സുദര്‍ശന്‍ചക്ര എന്ന് പുനര്‍നാമകരണം ചെയ്ത ഈ അതുല്യ മിസൈല്‍ പ്രതിരോധ സംവിധാനം പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച് വാര്‍ത്താ താരമായിരുന്നു.

Advertisement