പാക് ചാരവൃത്തി ,നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

229
Advertisement

ജയ്പൂര്‍. പാക് ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ.നാവിക സേനയിലെ ക്ലർക്കായ ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് അറസ്റ്റ് ചെയ്തത്.രാജസ്ഥാൻ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്.

പാകിസ്ഥാൻ രഹസ്യന്വേഷണ ഏജൻസിയിലെ ഒരു വനിതയുമായാണ് യാദവ് വിവരങ്ങൾ കൈമാറിയത്.നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്.വിവരങ്ങൾ നൽകിയതിന് പ്രതിഫലമായി ഇയാൾക്ക് പണം നൽകി.

Advertisement